ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി. ഇത് ആറാം തവണയാണ് വ്യക്തികള്‍ക്ക് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത്.

കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മാര്‍ച്ച് 31 വരെയായിരുന്നു അവസാന തീയതി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിറ്റി)ആണ് പുതുക്കിയ തീയതി സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്.

Similar Articles

Comments

Advertismentspot_img

Most Popular