സെവാഗ്, കോഹ്ലി എന്നിവര്‍ക്ക് ശേഷം അപൂര്‍വ നേട്ടവുമായി സഞ്ജു

ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണ്‍ സ്വന്തമാക്കിയത് അപൂര്‍വ നേട്ടം. ഐപിഎല്‍ കരിയറിലെ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലി, മുരളി വിജയ്, വിരേന്ദര്‍ സെവാഗ് എന്നിവര്‍ക്ക് ശേഷം ഐപിഎല്ലില്‍ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്.

കോലിക്ക് നാലും വിജയിനും സെവാഗിനും രണ്ടും സെഞ്ചുറികള്‍ വീതമാണുള്ളത്. 2017ല്‍ പൂനെയ്‌ക്കെതിരെ ഡല്‍ഹിക്ക് വേണ്ടിയായിരുന്നു സഞ്ജുവിന്റെ ആദ്യ സെഞ്ച്വറി. ഹൈദരാബാദ് ബൗളര്‍മാര്‍ക്കുമേല്‍ കത്തിക്കയറി സഞ്ജു മുപ്പത്തിനാല് പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നീട് നൂറിലെത്താന്‍ സഞ്ജുവിന് വേണ്ടിവന്നത് ഇരുപത് പന്തുകള്‍ മാത്രം. പത്ത് ഫോറും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

Similar Articles

Comments

Advertismentspot_img

Most Popular