കെ. സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് പി.സി ജോര്‍ജ്; വിശ്വാസം സംരക്ഷിക്കാന്‍ ജയിലില്‍ കിടന്ന സുരേന്ദ്രന്‍ ജയിക്കണമെന്നും ജോര്‍ജ്

കോട്ടയം: പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കാന്‍ മുന്നില്‍ നിന്നയാളാണ് സുരേന്ദ്രന്‍. അതിനു വേണ്ടി ജയിലില്‍ കിടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സുരേന്ദ്രന്‍ ജയിക്കേണ്ടതാണെന്നും ജോര്‍ജ് പറഞ്ഞു. കേരള ജനപക്ഷം പാര്‍ട്ടി എന്‍.ഡി.എയിലേക്ക് പ്രവേശിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്ന നിലപാടുമായാണ് ഇപ്പോള്‍ പി.സി. ജോര്‍ജ് എത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചയോടെ സുരേന്ദ്രന്‍ പി.സി ജോര്‍ജിനെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. പതിനഞ്ച് മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ എന്‍.ഡി.എയില്‍ പ്രവേശിക്കാനുള്ള നീക്കമാണ് ജോര്‍ജ് നടത്തുന്നത്. പത്തനംതിട്ട മണ്ഡലത്തിന്റെ ഭാഗമായ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളില്‍ ജോര്‍ജിനുള്ള സ്വാധീനം വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ സുരേന്ദ്രന് വിജയിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് ബി.ജെ.പിക്കുള്ളത്.

പത്തനംതിട്ടയില്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ആദ്യം രംഗത്തെത്തിയ പി.സി ജോര്‍ജ് പിന്നീട് പിന്മാറുകയായിരുന്നു. യു.ഡി.എഫ് നേതൃത്വത്തില്‍ നിന്നുള്ള ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റമെന്നാണ് ജോര്‍ജ് പറഞ്ഞിരുന്നത്. പിന്നീട് യു.ഡി.എഫ് തന്നെ വഞ്ചിച്ചുവെന്നും ജോര്‍ജ് പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular