ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; ഇന്ത്യ വന്‍ ബഹിരാകാശനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ വന്‍ ബഹിരാകാശനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. ഇന്ത്യ ഇത് വിജയകരമായി പരീക്ഷിച്ചെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാക്കുകള്‍..
എല്ലാ ഇന്ത്യക്കാരനും അഭിമാനത്തിന്റെ ദിവസമാണിന്ന്. കുറച്ചു സമയം മുമ്പ് നമ്മുടെ ശാസ്ത്രജ്ഞന്‍ 3000 കിലോമീറ്റര്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ലൈവ് ഉപഗ്രഹം വിക്ഷേപിച്ചു. എ-സൈറ്റ് മിസൈല്‍, മൂന്ന് മിനിറ്റ് കൊണ്ട് വിജയകരമായി ആ ഉപഗ്രഹം നശിപ്പിക്കാന്‍ കഴിഞ്ഞു. മിഷന്‍ ശക്തി എന്നാണ് ഈ പദ്ധതിയുടെ പേരിട്ടിരുന്നത്. ഭ്രമണപഥത്തിലുള്ള ചാര ഉപഗ്രഹത്തെ നശിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാണ് ഇന്ത്യ.

Similar Articles

Comments

Advertismentspot_img

Most Popular