ധോണിയെ കടത്തിവെട്ടി റിഷഭ്‌ പന്ത്..!!!

മുംബൈ: ഐപിഎല്‍ 12ാം സീസണിന്റെ ആദ്യ മത്സരത്തില്‍ കുറഞ്ഞ സ്‌കോര്‍ നേടിയതോടെ തണുപ്പന്‍ പോരാട്ടമായിരുന്നു നടന്നത്. എന്നാല്‍ രണ്ടാം ദിനത്തില്‍ കളി മാറി. ഐപിഎല്‍ താരങ്ങള്‍ തങ്ങളുടെ തനിസ്വരൂപം പുറത്തെടുത്തു. രണ്ടാംദിനത്തിലെ ആദ്യ മത്സരത്തില്‍ ഡേവിഡ് വാര്‍ണറും ആന്ദ്രേ റസ്സലും തുടങ്ങിവച്ച വെടിക്കെട്ട് രണ്ടാം മത്സരിത്തില്‍ ഋഷഭ് പന്ത് അതിലും ഗംഭീരമായി ഏറ്റെടുത്തു.

മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായാണ് പന്ത് തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ കെട്ടഴിച്ചത്. പന്തിന്റെ മികവില്‍ മുംബൈക്കെതിരേ 213 റണ്‍സാണ് ഡല്‍ഹി അടിച്ചുകൂട്ടിയത്.

ഡല്‍ഹിക്കായി അഞ്ചാമതായി ക്രീസിലെത്തി വെറും 27 പന്തില്‍ നിന്ന് ഏഴു വീതം സിക്‌സും ബൗണ്ടറിയുമടക്കം 78 റണ്‍സാണ് പന്ത് അടിച്ചു കൂട്ടിയത്. വെറും 18 പന്തില്‍ നിന്നായിരുന്നു പന്തിന്റെ അര്‍ധ സെഞ്ചുറി. ഇതോടെ 2012ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ധോനി കുറിച്ച റെക്കോഡും പന്ത് മറികടന്നു. മുംബൈക്കെതിരേ വേഗത്തില്‍ അര്‍ധ സെഞ്ചുറി നേടിയ താരമെന്ന റെക്കോഡാണ് ധോനിയെ മറികടന്ന് പന്ത് സ്വന്തമാക്കിയത്. 2012ല്‍ 20 പന്തില്‍ നിന്നാണ് ധോനി മുംബൈ ഇന്ത്യന്‍സിനെതിരേ അര്‍ധ സെഞ്ചുറിയിലെത്തിയത്. പന്തിന്റെ ഒമ്പതാം ഐ.പി.എല്‍ അര്‍ധ സെഞ്ചുറിയായിരുന്നു ഇത്.

ബുംറയെറിഞ്ഞ 18ാം ഓവറില്‍ പന്ത് നേടിയ സിക്‌സ് കണ്ട് കമന്റേറ്റര്‍മാര്‍ പോലും അമ്പരന്നു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിക്കായി 14 മത്സരങ്ങളില്‍ നിന്ന് 684 റണ്‍സ് അടിച്ച താരമാണ് ഋഷഭ് പന്ത്. ഒരു സെഞ്ചുറിയും (128) പന്ത് കുറിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular