താന്‍ ഇപ്പോഴും ബി.ജെ.പിയില്‍ തന്നെ: ശ്രീശാന്ത്

കൊച്ചി: താന്‍ ഇപ്പോഴും ബി.ജെ.പിയില്‍ തന്നെയാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. കഴിഞ്ഞ ദിവസം ശശി തരൂരിനെ തിരുവനന്തപുരത്ത് നേരില്‍ കണ്ട ശേഷം ശ്രീശാന്ത് കോണ്‍ഗ്രസിലേക്ക് പോവുകയാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ശ്രീശാന്തിന്റെ പ്രതികരണം.

ശശി തരൂരിനോട് ബഹുമാനമാണ് കേസില്‍ പെട്ടപ്പോള്‍ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതിന് നന്ദി പറയാനാണ് തരൂരിനെ കാണാന്‍ പോയത്. കളിയില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. കോടതി വിധി അനുകൂലമായപ്പോര്‍ മുതിര്‍ന്ന താരങ്ങള്‍ വിളിച്ച് സംസാരിച്ചിരുന്നു. ആറ് വര്‍ഷം കാത്തിരുന്നു. ഇനി 90 ദിവസം കൂടി കാത്തിരിക്കണമെന്ന് മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞുവെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.

ബി.ജെ.പി കാര്യകര്‍ത്താ എന്ന നിലയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല നല്‍കിയാല്‍ പ്രവര്‍ത്തിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു. തിരുവനന്തപുരം സ്പോര്‍ട്സ് €ബില്‍ കുട്ടികള്‍ക്കുള്ള അവധിക്കാല €ാസിന്റെ ഉദ്ഘാന ചടങ്ങിന് എത്തിയതായിരുന്നു ശ്രീശാന്ത്.

BTM AD

Similar Articles

Comments

Advertisment

Most Popular

ഒറ്റ ദിവസം കോവിഡ് സ്ഥിരീകരിച്ചത് 59400 പേര്‍ക്ക്

ഹൂസ്റ്റണ്‍ അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നു. നിലവില്‍ 3,170,068 പേര്‍ക്ക് കോവിഡ് ബാധിച്ചു. 135,059 പേര്‍ മരിച്ചു. 59,400 ല്‍ അധികം പുതിയ കൊറോണ വൈറസ് കേസുകള്‍...

ഇത് ഭീമനാകാനുള്ള തയ്യാറെടുപ്പോ…60-ാം വയസിലും ഹെവി വര്‍ക്ക് ഔട്ട്

പൊതുവേ സിനിമാ താരങ്ങള്‍ ഫിറ്റിനസ്സിന്റെ കാര്യത്തില്‍ നല്ല ശ്രദ്ധ ചെലുത്തുന്നവരാണ്. എന്നാല്‍ മമ്മൂട്ടിയുടെ അത്ര ശ്രദ്ധ ചെലുത്താത്തയാളാണ് മോഹന്‍ലാല്‍ എന്നാണ് പലപ്പോഴും പറഞ്ഞ് കേട്ടിട്ടുള്ളത്. എന്നാല്‍ ഒടിയന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ രൂപമാറ്റങ്ങള്‍...

സുശാന്ത് അവസാനമായി ചുവടുവെച്ച ഗാന രംഗത്തിലെ ദൃശ്യം പുറത്തുവിട്ടു അണിയറപ്രവര്‍ത്തകര്‍

സുശാന്ത് അവസാനമായി ചുവടുവെച്ച ഗാന രംഗത്തിലെ ദൃശ്യം പുറത്തുവിട്ടു. ദില്‍ ബേചാരയിലെ ഗാനരംഗത്തിന്റെ ദൃശ്യത്തില്‍ നിന്നുള്ള ചെറിയൊരു ഭാഗമാണ് പുറത്തുവിട്ടിരിക്കുന്നത്. അകാലത്തില്‍ പൊലിഞ്ഞ സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ദില്‍ ബേചാരയുടെ ടൈറ്റില്‍...