പത്തനംതിട്ട ഒഴിച്ചിട്ട് ബിജെപി ലിസ്റ്റ് പ്രഖ്യാപിച്ചു; ശ്രീധരന്‍ പിള്ളയും സുരേന്ദ്രനും ലിസ്റ്റിലില്ല; ടോം വടക്കനും സീറ്റില്ല

ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും തര്‍ക്കം നിലനിന്ന പത്തനംതിട്ടയില്ല. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തും കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എറണാകുളത്തും ജനവിധി തേടും. ദിവസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയിലെത്തിയ മുന്‍ കോണ്‍ഗ്രസ് നേതാവ് ടോം വടക്കനും സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയും കെ സുരേന്ദ്രനും ആദ്യഘട്ട പട്ടികയില്‍ ഇടം നേടിയില്ല.

ശോഭ സുരേന്ദ്രന്‍ ഇത്തവണ ആറ്റിങ്ങലില്‍ നിന്നും എ.എന്‍ രാധാകൃഷ്ണന്‍ ചാലക്കുടിയില്‍ നിന്നും മത്സരിക്കും. ആലപ്പുഴയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ പി.എസ്.സി ചെയര്‍മാനുമായ കെ.എസ് രാധാകൃഷ്ണന് ആലപ്പുഴയില്‍ തന്നെ സീറ്റ് നല്‍കിയതാണ് മറ്റൊരു ശ്രദ്ധേയമായ നീക്കം. ആകെ പതിമൂന്ന് സീറ്റുകളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട സ്ഥാനാര്‍ഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ കേന്ദ്ര മന്ത്രി കെ.പി നഡ്ഡ വ്യക്തമാക്കി. കെ സുരേന്ദ്രനോ പി.എസ് ശ്രീധരന്‍പിള്ളയോ സ്ഥാനാര്‍ഥിയായേക്കും. കേരളത്തിലെ എന്‍.ഡി.എ സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തില്‍ 14 സീറ്റുകളില്‍ ബി.ജെ.പിയും അഞ്ച് സീറ്റില്‍ ബി.ഡി.ജെ.എസും മത്സരിക്കാന്‍ ധാരണയായിരുന്നു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് നേതാവായ പി.സി തോമസാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.

കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ്..

കാസര്‍കോട്: രവീശ തന്ത്രി

കണ്ണൂര്‍-സി.കെ പദ്മനാഭന്‍

വടകര-വി.കെ.സജീവന്‍

കോഴിക്കോട്-കെ.പി.പ്രകാശ്ബാബു

മലപ്പുറം-ഉണ്ണികൃഷ്ണന്‍

പൊന്നാനി-വി.ടി.രമ

പാലക്കാട്-സി.കൃഷ്ണകുമാര്‍

ചാലക്കുടി-എ.എന്‍.രാധാകൃഷ്ണന്‍

എറണാകുളം- അല്‍ഫോന്‍സ് കണ്ണന്താനം

കൊല്ലം-കെ.വി.സാബു

ആലപ്പുഴ- കെ.എസ് രാധാകൃഷ്ണന്‍

ആറ്റിങ്ങല്‍- ശോഭാസുരേന്ദ്രന്‍

തിരുവനന്തപുരം-കുമ്മനം രാജശേഖരന്‍

Similar Articles

Comments

Advertismentspot_img

Most Popular