ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം ഇനിയും വൈകും

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇനിയും വൈകുമെന്ന് സൂചന. ഇന്നലെ രാത്രി ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും പട്ടിക പുറത്തിറക്കിയില്ല. ഉത്തരേന്ത്യയില്‍ ഇന്ന് ഹോളി ആയതിനാല്‍ നാളെ പ്രസിദ്ധീകരിക്കാനേ സാധ്യതയുള്ളൂ. ഇടത്-വലത് മുന്നണികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പ്രചരണം ആരംഭിച്ചിട്ടും ബിജെപി സ്ഥാനാര്‍ത്ഥികള്‍ കളത്തില്‍ ഇറങ്ങാത്തത് അണികളെ അലോസരപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരം ഒഴിച്ച് ബാക്കി 19 സീറ്റുകളിലും സ്ഥാനാര്‍ഥികളാരാണെന്ന് ധാരണയായത് തന്നെ ഇന്നലെയാണ്.

രണ്ടാഴ്ച്ചയിലേറെ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ദേശീയ നേതൃത്വം ധാരണയിലെത്തിയത്. ഏറെ നീണ്ട അനിശ്ചിതത്വങ്ങള്‍ അവസാനിപ്പിച്ച് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മത്സരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള മത്സര രംഗത്തുണ്ടാകില്ല. അല്‍ഫോന്‍സ് കണ്ണന്താനം എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാകും. ശോഭസുരേന്ദ്രന്‍ പാലക്കാട് നിന്നും മാറി ആറ്റിങ്ങലില്‍ ജനവിധി തേടുക.

പാലക്കാട് വി മുരളീധരന്‍ വിഭാഗത്തിലെ സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകും. ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും. കേരളാ കോണ്‍ഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നല്‍കി. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക.

ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും. കേരളാ കോണ്‍ഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നല്‍കി. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക. ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്. മത്സരിക്കുമോ എന്ന കാര്യം രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനിക്കും. മത്സരിക്കുകയാണെങ്കില്‍ ഭാരവാഹിത്വം രാജി വച്ച് മത്സരിക്കുമെന്നും തുഷാര്‍ വ്യക്തമാക്കി.

ജയിക്കുമോ തോല്‍ക്കുമോ എന്നത് മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ച ശേഷമല്ലേ പറയാനാകൂ എന്ന് തുഷാര്‍. ഈഴവ സമുദായത്തിന്റെ വോട്ട് മാത്രമല്ല ബിഡിജെഎസ്സിനുള്ളത്. ബിഡിജെഎസ് എസ്എന്‍ഡിപി യോഗത്തിന്റെ ബി ടീമല്ല. അതില്‍ എല്ലാ സമുദായത്തിന്റെയും അംഗങ്ങളുണ്ടെന്നും തുഷാര്‍ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular