റൗഡി ബേബിയുമായി നവ്യയുടെ കിടിലന്‍ ഡാന്‍സ്..!!! വീഡിയോ കാണാം..

മാരി-2 സിനിമയില്‍ ധനുഷ്-സായിപല്ലവിയുടെ റൗഡി ബേബി ഡാന്‍സ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. റൗഡി ബേബിയുടെ നിരവധി വേര്‍ഷനുകള്‍ നമ്മള്‍ കണ്ട് കഴിഞ്ഞു. ഏറ്റവും ഒടുവില്‍ റൗഡിബേബിയുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം നവ്യ നായര്‍. റൗഡിബേബിയ്ക്ക് നവ്യ നായരുടെ കിടിലന്‍ ചുവടുവെപ്പ് എന്ന കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളില്‍ ഇത് വൈറലാകുന്നത്. ഇതിനോടകം ആറുലക്ഷത്തോളം ആളുകളാണ് വിഡിയോ യൂട്യൂബില്‍ കണ്ടത്. നവ്യയുടെ ഡാന്‍സിന് സമ്മിശ്ര പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നുള്ളത്.

വിഡിയോയില്‍ നവ്യയെ കാണാന്‍ നല്ലഭംഗിയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം നവ്യ റൗഡിബേബി കളിച്ച് മോശമാക്കി എന്ന വിമര്‍ശനവുമുണ്ട്. സായ്പല്ലവിയുടെതു പോലെ റൗഡി ബേബിക്ക് നൃത്തം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നും കമന്റുകള്‍ ഉണ്ട്. എന്നാല്‍ സായ് പല്ലവി കൂടുതല്‍ എനര്‍ജറ്റിക്കായി ചെയ്‌തെന്നും നവ്യ കുറച്ചൂടെ സിംപിള്‍ ആയി ചെയ്‌തെന്നും നവ്യ നായര്‍ റൗഡിബേബി കളിച്ചു കുളമാക്കിയിട്ടില്ലെന്നുമാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്.

ഏറ്റവും കൂടുതല്‍ ആളുകള്‍ യു ട്യൂബില്‍ കണ്ട ദക്ഷിണേന്ത്യന്‍ സിനിമാ ഗാനം എന്ന റെക്കോര്‍ഡും ഈ ഗാനം സ്വന്തമാക്കി. യുവന്‍ശങ്കര്‍ രാജയുടെ സംഗീതത്തിന് ചുവടുകള്‍ ഒരുക്കിയത് പ്രഭുദേവയായിരുന്നു. തകര്‍പ്പന്‍ നര്‍ത്തകരായ ധനുഷും സായ് പല്ലവിയും ചേര്‍ന്നപ്പോള്‍ ഗാനം നേടിയത് കോടി ആരാധകരെയാണ്.

Similar Articles

Comments

Advertisment

Most Popular

പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ വരുന്ന പ്രധാന മാറ്റങ്ങൾ…

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളിലെ അധ്യയനദിനങ്ങള്‍  220 ദിവസത്തില്‍ നിന്ന് 100 ആയി വെട്ടിചുരുക്കിയേക്കും. ഓരോ അക്കാദമിക് വര്‍ഷത്തിലും 1320 മണിക്കൂര്‍ സ്‌കൂളുകളില്‍ തന്നെ അധ്യയനം നടക്കണം എന്ന വ്യവസ്ഥയിലും കേന്ദ്ര സര്‍ക്കാര്‍...

വാട്‌സാപ്പില്‍ പുതിയ തട്ടിപ്പ്; വെരിഫിക്കേഷന്‍ കോഡ് ആരുമായും പങ്കുവെക്കരുത്

വാട്സാപ്പിൽ പുതിയൊരു തട്ടിപ്പ് രംഗപ്രവേശം ചെയ്തിട്ടുണ്ടെന്നാണ് വാബീറ്റാ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്. സന്ദേശങ്ങളിലൂടെ വാട്സാപ്പിന്റെ ടെക്നിക്കൽ ടീം എന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഉപയോക്താക്കളെ സമീപിക്കുന്നത്. വാട്സാപ്പ് അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിനാണെന്ന് പറഞ്ഞ്...

കോവിഡ് സ്രവപരിശോധന സാമ്പിളുകൾ കുരങ്ങുകൾ തട്ടിയെടുത്തു

കോവിഡ് 19 രോഗബാധ സംശയിക്കുന്നവരിൽനിന്ന് സ്രവപരിശോധന നടത്തുന്നതിനായി ശേഖരിച്ച് സൂക്ഷിച്ചിരുന്ന സാമ്പിളുകൾ മെഡിക്കൽ കോളേജിലെ ലാബിൽ കടന്നുകയറിയ കുരങ്ങുകൾ എടുത്തുകൊണ്ടുപോയി. ഉത്തർപ്രദേശിലെ മീററ്റ് മെഡിക്കൽ കോളേജിലാണ് സംഭവം. മൂന്നു പേരിൽനിന്ന് ശേഖരിച്ച സാമ്പിളുകളാണ് ലാബ്...