മെസ്സിയെക്കാളും റൊണാള്‍ഡോയെക്കാളും വിലയേറിയ താരം

മെസ്സിയെക്കാളും റൊണാള്‍ഡോയെക്കാളും വിലയേറിയ താരമാണ് എംബാപ്പെയെന്ന് മൗറീഞ്ഞോ. പി.എസ്.ജിയുടെ സൂപ്പര്‍ താരം ലോകത്ത് നിലവില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും വില കൂടിയ താരമാണെന്നാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ കൂടിയായ ഹോസെ മൗറീഞ്ഞോ പറയുന്നത്.

31 വയസ്സായ മെസ്സിയെക്കാളും 34 വയസ്സായ റൊണാള്‍ഡോയേക്കാളും എംബാപ്പേയ്ക്കാണ് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വിലയുള്ളത്. താരത്തിന്റെ പ്രകടനങ്ങള്‍ അവിശ്വസനീയമാണെന്നും മൗറീഞ്ഞോ പറയുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത എംബാപ്പെ ഫ്രാന്‍സിന് ലോകകപ്പ് കിരീടം നേടികൊടുത്തിരുന്നു.

മികച്ച ഫോമിലുള്ള എംബാപ്പെ 30 ഗോളുകളും 17 അസിസ്റ്റുകളും പി.എസ്.ജിക്ക് വേണ്ടി ഈ സീസണിലും നേടിയിട്ടുണ്ട്. 2018ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തില്‍ എംബാപ്പെ നാലാം സ്ഥാനം നേടിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular