ഐപിഎല്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോഹ്ലി

ഐ.പി.എല്‍ പുതിയ സീസണ്‍ മത്സരം ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ക്യാപ്റ്റന്‍ വിരാട് കോലി. കായികക്ഷമത നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം എല്ലാ താരങ്ങള്‍ക്കുമുണ്ടെന്നാണ് കോലി പറഞ്ഞത്. ഐ.പി.എല്ലിനു പിന്നാലെ ലോകകപ്പ് ആരംഭിക്കാനിരിക്കെയാണ് കോലിയുടെ ഈ നിര്‍ദേശം.

അതേസമയം ഇന്ത്യന്‍ താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കാന്‍ ഐ.പി.എല്‍ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകളെ കോലി തള്ളുകയും ചെയ്തു. ഇന്ത്യന്‍ താരങ്ങളെ ഇത്ര എണ്ണം മത്സരങ്ങളില്‍ മാത്രമേ കളിപ്പിക്കാവൂ എന്ന തരത്തിലുള്ള യാതൊരു നിര്‍ദേശങ്ങളും നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

” എനിക്ക് പത്തോ പന്ത്രണ്ടോ പതിനഞ്ചോ മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കുമെന്നു പറഞ്ഞാല്‍ മറ്റു താരങ്ങള്‍ക്ക് അത്രയും മത്സരങ്ങള്‍ മാത്രമേ കളിക്കാനാകൂ എന്നല്ല. ഒരു പക്ഷേ എന്റെ ശരീരം എന്നെ അനുവദിക്കുക അത്രയും എണ്ണം മത്സരങ്ങള്‍ കളിക്കാനാകും. ചില താരങ്ങള്‍ക്ക് എന്നേക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനായേക്കും, ചിലര്‍ക്ക് അതിനേക്കാള്‍ കുറവും. അതെല്ലാം വ്യക്തിപരമായ കാര്യമാണ്” കോലി വ്യക്തമാക്കി.

ലോകകപ്പില്‍ പങ്കെടുക്കണമെന്നുള്ളത് എല്ലാവരുടെയും ആഗ്രഹമാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരും അവരുടെ ഫിറ്റ്‌നസ് ശ്രദ്ധിക്കണം. ബുദ്ധിപരമായ സമീപനമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും ആവശ്യമായ വിശ്രമം എല്ലാവരും പാലിക്കണമെന്നും കോലി നിര്‍ദേശിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular