എറണാകുളത്ത് സീറ്റില്ല; പൊട്ടിത്തെറിച്ച് കെ.വി. തോമസ് ; ബിജെപിയിലേക്ക് പോകുമോ..?

എറണാകുളം ലോക്‌സഭാ മണ്ഡലത്തെ ദീര്‍ഘകാലമായി പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ച കെ വി തോമസ് തനിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ അക്ഷരാര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് കെ വി തോമസ് ചോദിച്ചു. കോണ്‍ഗ്രസ് തന്നോട് അനീതി കാട്ടി, ഒഴിവാക്കുമെന്ന കാര്യം ഒരാളും തന്നോട് പറഞ്ഞില്ല. താന്‍ ആകാശത്തില്‍ നിന്ന് പൊട്ടിവീണതല്ല. പ്രായമായത് തന്റെ തെറ്റാണോ എന്നായിരുന്നു കെ വി തോമസിന്റെ വൈകാരികമായ ചോദ്യം.

ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കെ വി തോമസ് വ്യക്തമായ മറുപടി നല്‍കാതിരുന്നതും ശ്രദ്ധേയമായി. ഇതേക്കുറിച്ച് ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉണ്ടായെങ്കിലും കെ വി തോമസ് ബിജെപിയിലേക്ക് പോകില്ല എന്ന് ഉറപ്പിച്ച് പറയാന്‍ തയ്യാറായില്ല. ബിജെപിയില്‍നിന്ന് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ജനങ്ങള്‍ക്കൊപ്പം നിന്ന് മുന്നോട്ടുപോകുമെന്ന് കെ വി തോമസ് പറഞ്ഞു.

പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് ചെയ്യണമെന്നും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ തുടരണമെന്നും തനിക്കറിയാമെന്ന് കെ വി തോമസ് പറഞ്ഞു സീറ്റില്ലെങ്കിലും താന്‍ രാഷ്ട്രീയത്തില്‍ തുടരും. ഹൈബിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പറയാനാകില്ല എന്നായിരുന്നു മറുപടി.

ദീര്‍ഘകാലം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി നേരിട്ട് അടുത്ത ബന്ധം സൂക്ഷിച്ച കെ വി തോമസിന്റെ പിടി അയയുന്നത് രാഹുല്‍ ഗാന്ധി പ്രസിഡന്റായതിന് ശേഷമാണ്. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സമീപനം രാഹുല്‍ ഗാന്ധി സ്വീകരിച്ചതോടെ കെ വി തോമസ് രാഹുലുമായി അകന്നുതുടങ്ങി.

ഇതിനിടെ കേരളാ മാനേജ്‌മെന്റ് അസോസിയേഷന്റെ കൊച്ചിയില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ നരേന്ദ്രമോദി മികച്ച മാനേജ്‌മെന്റ് വിദഗ്ധനാണെന്ന് കെ വി തോമസ് പുകഴ്ത്തിയത് വിവാദമായിരുന്നു. അതിന് ശേഷം കെ വി തോമസ് രാഹുല്‍ ഗാന്ധിയുടെ കണ്ണിലെ കരടായിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് നിഷേധത്തിന് ശേഷം കെവി തോമസ് ബിജെപി പ്രവേശന സാധ്യത തള്ളാത്തതിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular