ശ്രീശാന്തിന്റെ തിരിച്ചുവരവ് വൈകില്ല

ക്രിക്കറ്റിലേക്കുള്ള ശ്രീശാന്തിന്റെ തിരിച്ച് വരവ് വൈകില്ലെന്ന് സൂചന നല്‍കി കേരള ക്രിക്കറ്റ് അസോസിയേഷന്‍. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബി സി സിഐയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും, കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ഇക്കാര്യം ചര്‍ച്ച ചെയുമെന്നും കെസിഎ സെക്രട്ടറി ശ്രീജിത്ത് നായര്‍ വ്യക്തമാക്കി.

വാതുവെപ്പ് വിവാദങ്ങളുടെ നാളുകളില്‍ ശ്രീശാന്തിനെ പരസ്യമായി പിന്തുണക്കാനാകാതിരുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍, ഇപ്പോള്‍ ശ്രീക്കായി ശക്തമായ നിലപാടുകളോടെ രംഗത്തെത്തിയിരിക്കുകയാണ്. കളിക്കളത്തിലേക്കുള്ള ശ്രീശാന്തിന്റെ മടങ്ങി വരവ് ഉടന്‍ ഉണ്ടാകുമെന്നും, ഇതിന് കെ സി എയുടെ ഉറച്ച പിന്തുണയുണ്ടാകുമെന്നും അസോസിയേഷന്‍ സെക്രട്ടറി ശ്രീജിത് നായര്‍ വ്യക്തമാക്കി.

23 ന് ചേരുന്ന കെസിഎ ജനറല്‍ ബോഡി യോഗം ശ്രീശാന്തിന് വേണ്ടി പ്രമേയം പാസാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയും. വരുന്ന രഞ്ജി സീസണില്‍ ശ്രീശാന്തിന് കേരളത്തിനായി കളത്തിലിറങ്ങാനാകുമെന്നാണ് കരുതുന്നതെന്നും ശ്രീജിത്ത് നായര്‍ പറഞ്ഞു.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഔട് സിംഗര്‍ ഫാസ്റ്റ് ബൗളറാണ് ശ്രീശാന്ത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് കരിയറിന് വര്‍ഷങ്ങളുടെ ഇടവേള ഉണ്ടായെങ്കിലും ശക്തമായി തിരിച്ച് വരാന്‍ കഴിവുള്ള താരമാണ് അദ്ദേഹം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍, ശ്രീശാന്തിനെതിരായ നടപടി ബി സി സിഐ നീട്ടികൊണ്ട് പോകുമെന്ന് കരുതുന്നിലെന്നും ശ്രീജിത്ത് നായര്‍ പ്രതികരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular