പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരം; മരിച്ചെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ പൊലീസ് നടപടി

കൊച്ചി: യുവാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. 52% പൊള്ളലേറ്റ യുവതി ഇപ്പോഴും വെന്റിലേറ്ററിലാണ്. അതിനിടെ, യുവതി മരിച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചു. യുവതിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് ആശുപത്രിയിലേക്ക് ഒട്ടേറെ ഫോണ്‍ വിളികളാണ് എത്തിയത്. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് പൊലീസ്.

അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സിഐ പി.ആര്‍.സന്തോഷ് നിയമോപദേശം തേടി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് തുടര്‍ നടപടികളിലേക്കു നീങ്ങാനാണ് തീരുമാനം. വാര്‍ത്ത വന്ന സമൂഹമാധ്യമങ്ങള്‍ പൊലീസ് നിരീക്ഷിച്ചുവരികയാണ്. പ്രതി അജിന്‍ റെജി മാത്യു (18)വിനെ കോടതി റിമാന്‍ഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലാക്കി. പന്തളം ഗ്രാമന്യായാലയത്തിലാണ് ഇന്നലെ അജിനെ പൊലീസ് ഹാജരാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ ലഭിക്കാന്‍ ഇന്ന് അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular