ഏവരെയും ഞെട്ടിച്ച് ബുംറ..!!! ധോണിയെ കടത്തിവെട്ടി, കോഹ്ലിക്കും രോഹിത്തിനുമൊപ്പം ഇനി എ പ്ലസ് കാറ്റഗറിയില്‍; പന്തിനും നേട്ടം

കളിക്കാരുടെ വാര്‍ഷിക കരാറില്‍ ലോട്ടറിയടിച്ച് പേസ് ബൗളര്‍ ജസ്പ്രീത് ബൂംറ. ബി.സി.സി.ഐ.യുടെ താത്കാലിക ഭരണസമിതി തയ്യാറാക്കിയ പുതിയ വാര്‍ഷിക കരാര്‍ പട്ടികയില്‍ എ പ്ലസ് കാറ്റഗറിയില്‍ ബൂംറയെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

2018 ഒക്‌ടോബര്‍ മുതല്‍ 2019 സെപ്തംബര്‍ വരെയാണ് കരാര്‍ കാലാവധി. ഇതനുസരിച്ച് ഏഴ് കോടി രൂപയാണ് ബൂംറയ്ക്ക് പ്രതിഫലം ലഭിക്കുക. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാണ് ഇപ്പോള്‍ എ പ്ലസ് കാറ്റഗറിയിലുള്ളത്. മുന്‍ നായകന്‍ എം.എസ്. ധോനി അടക്കമുള്ള ഇന്ത്യന്‍ ടീമിലെ പത്തംഗങ്ങള്‍ അഞ്ച് കോടി രൂപ പ്രതിഫലം ലഭിക്കുന്ന എ കാറ്റഗറിയിലാണുള്ളത്.

വിക്ക്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്താണ് കരാറില്‍ നേട്ടം കൊയ്ത മറ്റൊരു താരം. ധോനിക്കൊപ്പം എ ഗ്രേഡ് കരാറില്‍ ഇടംപിടിക്കാന്‍ ധോനിക്കായി. ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, കുല്‍ദീപ് യാദവ് എന്നിവരാണ് എ കാറ്റഗറിയില്‍ ഉള്‍പ്പെട്ട മറ്റ് താരങ്ങള്‍. ടി.വി ഷോയിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ കെ. എല്‍. രാഹുലിനെയും ഹര്‍ദിക് പാണ്ഡ്യയെയും മൂന്ന് കോടി രൂപ പ്രതിഫലം ലഭിക്കുന്ന ബി കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയത്. പേസ് ബൗളര്‍ ഉമേഷ് യാദവും യൂസ്‌വേന്ദ്ര ചാഹലുമാണ് ഈ കാറ്റഗറിയിലുള്ളത്.

അമ്പാട്ടി റായിഡു, കേദര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക്, മനീഷ് പാണ്‌ഡെ, ഹനുമ വിഹാരി, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഒരു കോടി പ്രതിഫലം ലഭിക്കുന്ന സി കാറ്റഗറിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

വനിതാ ക്രിക്കറ്റര്‍മാരില്‍ എ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍ക്ക് ലഭിക്കുന്നത് അമ്പത് ലക്ഷം രൂപ മാത്രമാണ്. മിഥാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, പൂനം യാദവ് എന്നിവരാണ് ഈ കാറ്റഗറിയിലുള്ളത്. ഏക്ത ബിഷ്ട്, ജൂലന്‍ ഗോസ്വാമി, ശിഖ പാണ്‌ഡെ, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗസ് എന്നിവര്‍ 30 ലക്ഷം പ്രതിഫലം പറ്റുന്ന ബി കാറ്റഗറിയിലാണുള്ളത്.

Similar Articles

Comments

Advertisment

Most Popular

പിഎഫ്‌ഐ ഓഫീസുകള്‍ പൂട്ടി തുടങ്ങി; സംസ്ഥാനത്തും സുരക്ഷ ശക്തം, ആലുവയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് സിആര്‍പിഎഫ് സുരക്ഷ

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും പോലീസ് വകുപ്പുകള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും...

വീട്ടില്‍ കയറി ബലാത്സംഗം; പ്രതിയെ മുറിയില്‍ പൂട്ടിയിട്ട് പോലീസിനെ വിളിച്ച് എയര്‍ഹോസ്റ്റസ്

ന്യുഡല്‍ഹി: പരിചയത്തിന്റെ പേരില്‍ വീട്ടില്‍ വന്ന് ബലാത്സംഗം ചെയ്ത രാഷ്ട്രീയ പാര്‍ട്ടി പ്രദേശിക നേതാവിനെ മുറിയില്‍ പൂട്ടിയിട്ട് എയര്‍ഹോസ്റ്റസ്. പോലീസിനെ വിളിച്ച എയര്‍ ഹോസ്റ്റസ് പ്രതിയെ കൈമാറി. ഡല്‍ഹിയിലെ മെഹ്‌റൗളി മേഖലയിലാണ് സംഭവം. ഖാന്‍പുര്‍...

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം; പുറത്താക്കണമെന്ന് ബിജെപി

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. നിരോധിതസംഘടനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍...