റോജര്‍ ഫെഡറര്‍ സെഞ്ച്വറി നേടി

100 സിംഗിള്‍സ് കിരീടങ്ങള്‍ സ്വന്തമാക്കി ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ശനിയാഴ്ച ദുബായ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സ്‌റ്റെഫാനോ സിറ്റ്‌സിപാസിനെ (64, 64) തോല്‍പ്പിച്ചാണ് സ്വിസ് താരത്തിന്റെ ചരിത്രനേട്ടം. ഓപ്പണ്‍ യുഗത്തിനുശേഷം 100 കിരീടങ്ങള്‍ നേടുന്ന രണ്ടാം പുരുഷതാരമാണ്. അമേരിക്കയുടെ ജിമ്മി കോണേഴ്‌സ് (109) മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

അമേരിക്കയുടെ മാര്‍ട്ടിന നവരത്‌ലോവയ്ക്ക് വനിതാ സിംഗിള്‍സില്‍ 167 കിരീടങ്ങളുണ്ട്. 37കാരനായ ഫെഡററുടെ ദുബായിലെ എട്ടാം കിരീടമാണ്. കഴിഞ്ഞ ഒക്ടോബറില്‍ സ്വന്തം നാടായ ബാസലില്‍ വെച്ചായിരുന്നു അവസാന കിരീടം.

ലോക ഏഴാം നമ്പറുകാരനായ ഫെഡററെ സിറ്റ്‌സിപാസ് കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍ തോല്‍പിച്ചിരുന്നു. ആ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയാണ് ഈ വിജയം. ദുബായില്‍ എട്ടാം കിരീടം നേടുമ്പോള്‍തന്നെ 100 തികയ്ക്കുക എന്നത് ഏറെ സവിശേഷമായ കാര്യമാണ്. ടൂര്‍ണമെന്റിലുടനീളം ശക്തരായ എതിരാളികളുമായിട്ടായിരുന്നു മത്സരംറോജര്‍ ഫെഡറര്‍.

Similar Articles

Comments

Advertismentspot_img

Most Popular