അനുഷ്‌കയ്‌ക്കൊപ്പമുള്ള ചിത്രം വേണ്ടെന്ന് വച്ച് പ്രഭാസ്… കാരണം..!

അനുഷ്‌കയ്‌ക്കൊപ്പമുള്ള ചിത്രം വേണ്ടെന്ന് വച്ച് പ്രഭാസ്…ബാഹുബലി സമ്മാനിച്ച ഹിറ്റ് ജോഡികളാണ് പ്രഭാസും അനുഷ്‌കയും. ഇവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ ആരാധകരെ നിരാശപ്പെടിത്തിയിരിക്കുകയാണ് പ്രഭാസ്. അനുഷ്‌ക, മാധവന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സൈലന്‍സ് എന്ന ചിത്രത്തില്‍നിന്നാണ് പ്രഭാസ് പിന്മാറിയത്.
സിനിമയില്‍ ഒരു അതിഥി വേഷമായിരുന്നു സൂപ്പര്‍ താരത്തിന് ലഭിച്ചത്. എന്നാല്‍ സാഹോ എന്ന തന്റെ ചിത്രവുമായി തിരക്കിലായതിനാല്‍ ഈ ചിത്രത്തിന് ഡേറ്റ് കണ്ടെത്താന്‍ പ്രഭാസിനായില്ല. ഇതിനാലാണ് പ്രഭാസ് ചിത്രം വേണ്ടെന്ന് വെച്ചത്. പ്രഭാസിനു പകരം റാണ ദഗുബതിയാവും ചിത്രത്തിലെത്തുക.

സിനിമയുടെ സെറ്റില്‍ റാണ ജോയിന്‍ ചെയ്തു.ഹേമന്ദ് മധുകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംസാര ശേഷിയില്ലാത്ത യുവതിയായാണ് അനുഷ്‌ക എത്തുന്നത്.സഹോയാണ് പുറത്തിറങ്ങാനിരിക്കുന്ന പ്രഭാസിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രം 90 കോടി രൂപയാണ് ചെലവെന്നാണ് റിപ്പോര്‍ട്ട്. ഹോളിവുഡ് ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റസാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ട്രാന്‍സ്‌ഫോര്‍മേഴ്‌സ്, റഷ് അവര്‍ തുടങ്ങിയ സിനിമകളുടെ ആക്ഷന്‍ സംവിധായകനാണ് ഇദ്ദേഹം. ഹിന്ദി, തമിഴ്, തെലുങ്ക്, ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായിക.

Similar Articles

Comments

Advertismentspot_img

Most Popular