കാസര്‍ഗോഡ് കൊലപാതകത്തില്‍ പ്രതികരണവുമായി വി.എസ്.

തിരുവനന്തപുരം: രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഐഎമ്മിന്റെ രീതിയല്ലെന്ന് വിഎസ് അച്യുതാനന്ദന്‍. കാസര്‍കോട്ട് നടന്ന ഇരട്ടക്കൊലപാതകം പൈശാചികവും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകളുണ്ടാവുന്നത് ഗുരുതരമായ വ്യതിയാനമാണ്. ഇക്കാര്യം പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും അത്തരക്കാരെ സിപിഐഎമ്മില്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും വിഎസ് പറഞ്ഞു.

നിഷ്ഠുരമായ ഈ കൊലപാതകങ്ങള്‍ നടത്തിയവര്‍ ആരായാലും നിയമത്തിന്റെ മുന്നിലെത്തുക തന്നെ വേണം. നിയമം അനുശാസിക്കുന്ന ശിക്ഷ അവര്‍ക്ക് ലഭിക്കുന്നു എന്നുറപ്പാക്കാന്‍ ക്രമസമാധാന ചുമതലയുള്ള പൊലീസിന് കഴിയണമെന്നും വിഎസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular