വന്‍തുകയ്ക്ക് നെയ്മറിനെ സ്വന്തക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചസ്റ്റര്‍: പി.എസ്.ജിയിലെ ബ്രസീലിയന്‍ സൂപ്പര്‍സ്റ്റാര്‍ നെയ്മറിനെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 262 മില്യണ്‍ പൗണ്ടെന്ന റെക്കോഡ് തുകയാണ് നെയ്മറിനായി നല്‍കാന്‍ തയ്യാറായിരിക്കുന്നതെന്നാണ് സൂചന.

18 മാസങ്ങള്‍ക്ക് മുമ്പ് 200 ദശലക്ഷം പൗണ്ടിനാണ് നെയ്മര്‍ ബാഴ്‌സലോണയില്‍ നിന്നും പി.എസ്.ജിയിലെത്തിയത്. ലീഗ് വണ്ണില്‍ പി.എസ്.ജിക്കുവേണ്ടി 53 കളികളില്‍ നിന്ന് 48 ഗോളുകള്‍ നെയ്മര്‍ നേടി. എന്നാല്‍ പരിക്കാണ് താരത്തെ ഫ്രാന്‍സില്‍ വലക്കുന്നത്. കണങ്കാലിനേറ്റ പരിക്കിനെ തുര്‍ന്ന് പത്ത് ആഴ്ച്ചയോളം കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ട അവസ്ഥയിലാണ് നെയ്മര്‍. അപ്പോഴും താരത്തിന്റെ മൂല്യത്തിന് പരിക്കുപറ്റുന്നില്ലെന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ നീക്കം തെളിയിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular