സഹിച്ചത് മതി.., ഇനി യുദ്ധക്കളത്തിലാകാം: ഗംഭീര്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. പുല്‍വാമയില്‍ 45 ജവാന്‍മാര്‍ വീരമൃത്യു വരിച്ച ചാവേറാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കണമെന്ന് ഗംഭീര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

‘നമുക്ക് വിഘടനവാദികളുമായി സംസാരിക്കാം, നമുക്ക് പാകിസ്താനുമായി ചര്‍ച്ച നടത്താം. പക്ഷേ ഇത്തവണ ചര്‍ച്ച ഒരു മേശക്കിരുവശവും ഇരുന്നല്ല, അത് യുദ്ധക്കളത്തിലാണ്. ഇത്രത്തോളം സഹിച്ചത് മതി.’ ഗംഭീര്‍ ട്വീറ്റ് ചെയ്തു.

2547 ജവാന്‍മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ വ്യാഴാഴ്ച്ച വൈകുന്നേരം മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. തൊട്ടുപിന്നാലെ പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular