ട്രെയിനില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ വരുമ്പോള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച പോലീസുകാരനെതിരേ പോക്സോ ചുമത്തി കേസെടുത്തു. ഇയാളെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ പോലീസുകാരന്‍ ദില്‍ഷാദിനെതിരേ റെയില്‍വേ പോലീസാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പത്തു ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഔദ്യോഗിക ജോലിയുടെ ഭാഗമായി വരുമ്പോള്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെയാണ് ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചത്. പെണ്‍കുട്ടിയോടൊപ്പം തീവണ്ടിയില്‍ കുട്ടിയുടെ അമ്മയുമുണ്ടായിരുന്നു. കുട്ടിയുടെ ബഹളംകേട്ട് അമ്മയും ഉണര്‍ന്നു. ഇവര്‍ സമീപമുണ്ടായിരുന്ന മറ്റു യാത്രക്കാരോടു കാര്യം പറഞ്ഞു. തീവണ്ടി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പെണ്‍കുട്ടി റെയില്‍വേ പോലീസില്‍ പരാതി നല്‍കി.

പ്രാഥമിക അന്വേഷണത്തില്‍ പരാതി ശരിയാണെന്നു ബോധ്യപ്പെട്ടതോടെയാണ് പോലീസുകാരനെതിരേ പോക്സോ ചുമത്തി കേസെടുത്തത്.

Similar Articles

Comments

Advertismentspot_img

Most Popular