തടി കൂടിയത് കൊണ്ട് ചാന്‍സുകള്‍ നഷ്ടമായി; തിരിച്ചുവരവില്‍ കിടിലന്‍ മേക്ക് ഓവറുമായി അനുഷ്‌ക

ചെന്നൈ: തടി കൂടിയത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയെ മാറ്റി നിര്‍ത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബാഗ്മതി മാത്രമാണ് അനുഷ്‌ക്കയുടേതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. ഇതോടെയാണ് താരം വണ്ണം കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അനുഷ്‌ക ഷെട്ടിയുടെ പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വണ്ണം കുറച്ച് കൂടുതല്‍ ചെറുപ്പമായാണ് അനുഷ്‌ക്ക പ്രത്യക്ഷപ്പെടുന്നത്. പ്രമുഖ ലൈഫ്സ്റ്റൈല്‍ പരിശീലകന്‍ ലൂക്ക് കൗട്ടിന്‍ഹോയാണ് അനുഷ്‌ക്കയുടെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

ലൂക്കിന്റെ കീഴില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു അനുഷ്‌ക. അനുഷ്‌ക്കയുമായി ചേര്‍ന്ന് ആളുകളുടെ ജീവിതചര്യയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികള്‍ക്കും ലൂക്ക് പദ്ധതിയിടുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular