പാലക്കാട് സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടി കട്ടിലിനടിയില്‍

ചുങ്കമന്ദം; പാലക്കാട് സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ചുങ്കമന്ദത്തിനടത്ത് ആളൊഴിഞ്ഞ വീടിന്റെ കട്ടിലിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചുങ്കമന്ദം മാത്തറിലെ കുടതൊടിവീട്ടില്‍ ഓമന (63)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തു. സ്വര്‍ണാഭരണം മോഷ്ടിക്കാനായി മൂവരും ചേര്‍ന്ന് ഓമനയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

ഒരു കിലോമീറ്റര്‍ അകലെയുള്ള കൃഷിയിടത്തിലേക്ക് കനാനില്‍ നിന്ന് വെള്ളം തിരിച്ചുവിടാനായി പോയപ്പോഴാണ് ഓമനയെ കൊലപ്പെടുത്തിയതെന്ന് കരുതുന്നു. യുവാക്കള്‍ മൂന്ന് പേരും ചേര്‍ന്ന് കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ വീടിന്റെ കട്ടിലിനടിയില്‍ സൂക്ഷിച്ചു. കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഓമനയുടെ വള വിറ്റ് യുവാക്കള്‍ വസ്ത്രങ്ങള്‍ വാങ്ങി. സ്വര്‍ണാഭരണം വില്‍ക്കാന്‍ ചെന്നപ്പോള്‍ ജ്വല്ലറി ജീവനക്കാര്‍ക്ക് തോന്നിയ സംശയം ആണ് പ്രതികളിലേക്ക് എത്തിച്ചത്.

SHARE