ഒരു നിബന്ധന അംഗീകരിച്ചാല്‍ കേരളത്തിലും സിപിഎമ്മുമായി സഹകരിക്കാമെന്ന് മുല്ലപ്പള്ളി

മലപ്പുറം: ബംഗാളില്‍ മാത്രമല്ല കേരളത്തിലും സി.പി.എമ്മുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എം. അക്രമരാഷ്ട്രീയം അവസാനിപ്പിച്ചാല്‍ അവരുമായി സഹകരിക്കാമെന്നും മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം മുന്നണിയില്‍ പ്രശ്‌നമാകില്ലെന്നും മുല്ലപ്പള്ളി മലപ്പുറത്ത് പറഞ്ഞു.

ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും സഹകരിക്കാമെന്ന് തീരുമാനമെടുത്തതിന് പിന്നാലെയാണ് കേരളത്തിലും സഹകരിക്കാന്‍ തയ്യാറാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വ്യക്തമാക്കിയത്. എന്നാല്‍ അതിനുമുന്‍പ് സി.പി.എം. അക്രമരാഷ്ട്രീയം കൈവെടിയണമെന്നത് മാത്രമാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയരാഷ്ട്രീയത്തില്‍ നിലവിലെ സാഹചര്യം ലീഗ് അറിയാമെന്നും അതിനാല്‍ കാര്യങ്ങള്‍ അറിഞ്ഞുള്ള തീരുമാനമാകും ലീഗ് സ്വീകരിക്കുകയെന്നും മുല്ലപ്പള്ളി പ്രത്യാശ പ്രകടിപ്പിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പും മൂന്നാം സീറ്റും ചര്‍ച്ച ചെയ്യാനായി മുസ്ലീം ലീഗ് നേതൃയോഗം ഞായറാഴ്ച പാണക്കാട് ചേരാനിരിക്കെയാണ് കെ.പി.സി.സി. പ്രസിഡന്റ് ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയത്.

ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും സഹകരിക്കാമെന്ന് തീരുമാനമെടുത്തതിന് പിന്നാലെയാണ് കേരളത്തിലും സഹകരിക്കാന്‍ തയ്യാറാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വ്യക്തമാക്കിയത്.

SHARE