സ്‌കൂളിലെ തൂപ്പുകാരന്‍ 10 വയസ്സുകാരിയെ പീഡിപ്പിച്ചു

ഡല്‍ഹി: സ്‌കൂളിലെ തൂപ്പുകാരന്‍ 10 വയസ്സുകാരിയെ പീഡിപ്പിച്ചു. ഫെബ്രുവരി അഞ്ചിന് ന്യൂഡല്‍ഹിയിലെ ഷാഹ്ദര ജില്ലയില്‍ പ്രാദേശിക ഭരണകൂടത്തിന്റെ കീഴിലുള്ള സ്‌കൂളില്‍ വച്ചായിരുന്നു സംഭവം.
സംഭവദിവസം പ്രതി കുട്ടിയോട് ഒരിടത്ത് ഇരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പിന്നീട് സീറ്റ് മാറി ഇരിക്കുവാനും നിര്‍ദ്ദേശിച്ചു. പിന്നീട് ഭിത്തില്‍ ചേര്‍ത്ത് നിര്‍ത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇക്കാര്യം പുറത്ത് പറയരുതെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.
എന്നാല്‍, കുട്ടി സംഭവം ബന്ധുക്കളോട് പറയുകയായിരുന്നു. പിന്നീട് ഇവര്‍ പോലീസില്‍ പരാതി കൊടുക്കുകയായിരുന്നു. പോസ്‌കോ നിയമം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നാല് മാസം മുന്‍പാണ് 38കാരനായ പ്രതി സ്‌കൂളിലെ തൂപ്പ്ു ജോലിയില്‍ പ്രവേശിച്ചത്‌

SHARE