സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പെടെ രണ്ടു പേര്‍ മരിച്ചു

തായിഫ്: സൗദിയില്‍ പിക്കപ്പും കാറും കൂട്ടിയിടിച്ച് മലയാളി ഉള്‍പെടെ രണ്ടു പേര്‍ മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് മഞ്ഞള്‍പാറ സ്വദേശി മാട്ടുമ്മല്‍ സിദ്ദീഖ് (50) ആണ് മരിച്ചത്. സൗദീ പൗരനാണ് മരിച്ച മറ്റൊരാള്‍. പരുക്കേറ്റ കൊല്ലം സ്വദേശി നജീം തുറബ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തായിഫില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ തുറബബീഷ റോഡിലായിരുന്നു അപകടം. സിദ്ദീഖ് സഞ്ചരിച്ച പിക്കപ്പും സ്വദേശിയുടെ കാറും കൂട്ടിയിടിക്കുകയായിരുന്നു. സിദ്ദീഖിന്റെ മൃതദേഹം സൗദിയില്‍ ഖബറടക്കും. ഭാര്യ ജസീന. മക്ക!ള്‍: മിര്‍സ ഷറി, റിന്‍സ ഷറി.

SHARE