ലിപ് ലോക്കുമായി പ്രിയ വാര്യര്‍..!!! ഡിസ് ലൈക്ക് പ്രവാഹം ഇതിനും ..!!!

പ്രിയ വാര്യരുടെയും റോഷന്റെയും ലിപ്ലോക്ക് സീനോടെ ഒരു അഡാര്‍ ലവിന്റെ ടീസര്‍ പുറത്ത്. ഒരു മിനിട്ടോളം മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം തരംഗമായിക്കഴിഞ്ഞു.

യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്ന ടീസറിനു ലൈക്കുകളേക്കാള്‍ ഡിസ്ലൈക്കുകള്‍ ആണ് ലഭിക്കുന്നുണ്ട്.
ലൈക്ക് ലഭിച്ചതിനേക്കാള്‍ ഇരട്ടി ഡിസ്ലൈക്ക് ആണ് കിട്ടിയിരിക്കുന്നത്. ലിപ്ലോക്ക് സീനിനു നേരെ വമ്പന്‍ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നേരത്തെ ചിത്രത്തിലെ ‘ഫ്രീക്ക് പെണ്ണ്’ എന്നു തുടങ്ങുന്ന പാട്ടിനു നേരെയും ഡിസ്ലൈക്ക് ക്യാമ്പെയ്ന്‍ ശക്തമായിരുന്നു.

ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടിനിടയിലെ കണ്ണിറുക്കലിലൂടെയാണ് മലയാളിയായ പ്രിയ പ്രകാശ് വാര്യര്‍ ലോകമറിയുന്ന നടിയായത്. മറ്റ് അഭിനേതാക്കളും പുതുമുഖങ്ങളാണ്.

വാെൈലന്റന്‍സ് ഡേ യുടെ ഭാഗമായാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുതിയ ടീസര്‍ പുറത്തു വിട്ടിട്ടുള്ളത്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ടീസര്‍ പുറത്തു വന്നിരിക്കുന്നത്. ഒമര്‍ ലുലു ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 14 വാലെന്റൈന്‍സ് ഡേയില്‍ 5 ഭാഷകളിലായി 1200 തിയേറ്ററുകളില്‍ ആണ് റിലീസ് ചെയ്യപ്പെടുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular