എന്‍ഡോസള്‍ഫാന്‍ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമര സമിതിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച വിജയിച്ചു. സമരം അവസാനിപ്പിക്കാന്‍ ധാരണയായി എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2017ല്‍ തയ്യാറാക്കിയ പട്ടികയാലെ 18 വയസിനു മുകളിലുള്ളവര്‍ക്ക് ഉടന്‍ ആനുകൂല്യം ലഭ്യമാക്കുമെന്നാണ് ധാരണ. മറ്റുള്ളവരുടെ കാര്യത്തില്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ എല്ലാവര്‍ക്കും സഹായം എത്തിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി ഇതില്‍ മാറ്റം ആവശ്യപ്പെട്ടായിരുന്നു സമരം. ഈ ആവശ്യം അം?ഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.

Similar Articles

Comments

Advertismentspot_img

Most Popular