കെ.എസ്.ആര്‍.ടി.സിയെ കാമിനിയെ പോലെ സ്‌നേഹിച്ചിരുന്നുവെന്ന് തച്ചങ്കരി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ താന്‍ കാമിനിയെ പോലെ സ്‌നേഹിച്ചിരുന്നുവെന്ന് സ്ഥാനമൊഴിയുന്ന സി.എം.ഡി ടോമിന്‍ ജെ തച്ചങ്കരി. സി.എം.ഡി സ്ഥാനം മത്സരിച്ച് വാങ്ങിയതല്ല. എല്ലാം കാലം തെളിയിക്കുമെന്നും തച്ചങ്കരി പറഞ്ഞു. സ്ഥാനമൊഴിയുന്ന വേളയില്‍ കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് നടന്ന വിടവാങ്ങല്‍ പ്രസംഗത്തിനിടെയാണ് ടോമിന്‍ ജെ തച്ചങ്കരിയുടെ വികാര നിര്‍ഭര പ്രസംഗം.

തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ് മടങ്ങുന്നത്. സംഘടനാ നേതാക്കളോടോ മറ്റോ യാതൊരു ദേഷ്യമോ വിദ്വേഷമോ ഇല്ല. അവര്‍ ശീലിച്ച കാര്യങ്ങളില്‍ മാറ്റം വന്നത് കൊണ്ടുള്ള എതിര്‍പ്പാകാം ഉണ്ടായത്. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് കെ.എസ്.ആര്‍.ടി.സി സി.എം.ഡി എന്നത് വലിയ പോസ്റ്റല്ല. ജനങ്ങളോടുള്ള ഉത്തരവാദിത്വം കൊണ്ടാണ് സ്ഥാനം ഏറ്റെടുത്തതെന്നും തച്ചങ്കരി പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു കെ.എസ്.ആര്‍.ടി.സി സി.എം.ഡി സ്ഥാനത്ത് നിന്ന് തച്ചങ്കരയെ അടിയന്തിരമായി മാറ്റി മന്ത്രിസഭാ തീരുമാനം ഉണ്ടായത്. നിലവില്‍ ഡി.ജി.പി പദവിയിലുള്ള ടോമിന്‍ തച്ചങ്കരി പോലീസിന്റെ െ്രെകം റേക്കോര്‍ഡ് ബ്യൂറോ തലവനാണ്. കെ.എസ്.ആര്‍.ടി.സി സി.എം.ഡിയായി അധിക ചുമതല വഹിക്കുകയായിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായ എം.പി ദിനേശാണ് പുതിയ സി.എം.ഡി.

Similar Articles

Comments

Advertismentspot_img

Most Popular