മധുരരാജയില്‍ മമ്മൂട്ടിക്കൊപ്പമുള്ള സണ്ണി ലിയോണിന്റെ ചിത്രം വൈറല്‍

മധുരരാജയില്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സണ്ണി ലിയോണിന്റെ ചിത്രം വൈറല്‍ ആകുന്നു.ബോളിവുഡ് നടി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് എന്ന വാര്‍ത്ത താരത്തിന്റെ ആരാധകര്‍ സ്വീകരിച്ചത് വളരെ ആവേശത്തോടെ ആയിരുന്നു. അരങ്ങേറ്റം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമാണ് എന്നുകൂടി അറിഞ്ഞപ്പോള്‍ ആവേശം വാനോളമായി. മധുരരാജയിലാണ് സണ്ണി മമ്മൂട്ടിയ്‌ക്കൊപ്പം വേഷമിടുന്നത്. ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്താണ് ഇരുവരും ഒന്നിക്കുന്നത്. വെറുതെയൊരു ഐറ്റം ഡാന്‍സല്ല, കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനം കൂടിയാണിതെന്നും സണ്ണി ലിയോണ്‍ തന്നെ പറയുകയുണ്ടായി. ഇപ്പോഴിതാ മമ്മൂട്ടിയും സണ്ണിയുമൊത്തുള്ള ഗാനരംഗത്തിലെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.മമ്മൂട്ടിപൃഥ്വിരാജ് എന്നിവര്‍ ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. മധുരരാജയില്‍ പൃഥ്വിരാജില്ലെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular