പ്രതിയുടെ മുന്നിലൂടെ ഇരയ്ക്ക് കോടതിയിലെത്തേണ്ട സൗഹചര്യം; നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജിയെ നിയമിച്ചേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടത്താന്‍ വനിതാ ജഡ്ജിയെ നിയമിച്ചേക്കും. എറണാകുളം, തൃശൂര്‍ ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ സേവനം ലഭ്യമാണോ എന്ന് പരിശോധിക്കാന്‍ രജിസ്റ്റാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിക്കും.

സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകള്‍ പരിശോധിക്കാന്‍ സംസ്ഥാനത്ത് മതിയായ കോടതികള്‍ ഇല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഇത് ഗുരുതരമായ സാഹചര്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയിലെത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. നിര്‍ഭയമായി ഇരകള്‍ക്ക് മൊഴി നല്‍കാന്‍ സാധിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. കഴിഞ്ഞ ആറുമാസത്തിനിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ പീഡനത്തിന് ഇരയാകുന്നവര്‍ക്ക് മൊഴി നല്‍കാന്‍ കോടതികളില്‍ പ്രത്യേക സംവിധാനം ഉണ്ട്. ഇവിടുത്തെ സ്ഥിതി ദയനീയമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular