ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സെറീന വില്യംസിനെ അട്ടിമറിച്ച് ചെക്ക് റിപ്പബ്ലിക്കിന്റെ പ്ലിസ്‌ക്കോവ സെമിയില്‍

മെല്‍ബണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ആറു തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവുമായ സെറീന വില്യംസിനെ അട്ടിമറിച്ച് ചെക്ക് റിപ്പബ്ലിക്കിന്റെ പ്ലിസ്‌ക്കോവ സെമിയില്‍.
സെറീനയുടെ 24ാം ഗ്രാന്‍ഡ്സ്ലാം എന്ന സ്വപ്‌നമാണ് പ്ലിസ്‌ക്കോവ തകര്‍ത്തത്. 64, 46, 75 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ തോല്‍വി. പ്ലിസ്‌ക്കോവയുടെ വേഗതയ്ക്കും കരുത്തിനും മുന്‍പില്‍ സെറീനയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. സെമിയില്‍ യു.എസ് ഓപ്പണ്‍ ജേതാവായ ജപ്പാന്‍ താരം നവോമി ഒസാക്കയാണ് പ്ലിസ്‌ക്കോവയുടെ എതിരാളി. സ്‌പെയിനിന്റെ ഗാര്‍ബെയ്ന്‍ മുഗുരുസയെ (63, 61) തോല്‍പ്പിച്ചാണ് പ്ലിസ്‌ക്കോവ മുന്നേറിയത്. ലോക ഒന്നാം നമ്പര്‍ താരമായ സിമോണ ഹാലപ്പിനെ തോല്‍പ്പിച്ചാണ് സെറീന വില്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്.
ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ സെറീനയുടെ 50ാം ക്വാര്‍ട്ടറായിരുന്നു ഇത്.

Similar Articles

Comments

Advertismentspot_img

Most Popular