പശുക്കുട്ടിയെ രക്ഷിക്കാന്‍ വേഗത്തില്‍ വന്ന ടാങ്കര്‍ ലോറിയിലെ ഡ്രൈവറുടെ ജീവന്‍മരണ ‘ഡ്രിഫ്റ്റ്’

ജുനാഗഢ്: ജീവന്റെ വില വളരെ വലുതാണ്. അത് മനുഷനായാലും മൃഗമായാലും. ഇവിടെ ഒരു പശുകുട്ടിയെ രക്ഷിക്കാന്‍ ടാങ്കര്‍ ലോറിയിലെ െ്രെഡവറുടെ ജീവന്‍മരണ ‘ഡ്രിഫ്റ്റ്’ വിഡിയോ വൈറലാകുകയാണ്. സാധാരണ കാറും ബൈക്കുമൊക്കെ ‘ഡ്രിഫ്റ്റ്’ ചെയ്യുക്കുന്നത് എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാല്‍ ഒരു ടാങ്കര്‍ ലോറി ഡ്രിഫ്റ്റ് ചെയ്യുക്കുന്നത് കണ്ടിട്ടുണ്ടോ? കാണാന്‍ വഴിയില്ല. എന്നാല്‍ ഗുജറാത്തിലെ ജുനാഗഢില്‍ ഒരു പ്രധാനപാതയിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ടാല്‍ ഒരു നിമിഷം ശ്വാസം അടക്കി നിന്നുപോകും.
റോഡ് മുറിച്ചുകടക്കുകയായിരുന്ന പശുക്കുട്ടിയെ രക്ഷിക്കാന്‍ വേഗത്തില്‍ വന്ന ടാങ്കര്‍ ലോറിയിലെ െ്രെഡവറുടെ ജീവന്‍മരണ സാഹസിക രംഗമാണ് ദൃശ്യങ്ങളിലുള്ളത്. പശുക്കുട്ടിയെ ഇടിക്കുമെന്ന് ഉറപ്പായ അവസ്ഥയില്‍ നടുറോഡില്‍ ടാങ്കര്‍ ലോറി ‘ഡ്രിഫ്റ്റ്’ ചെയ്ത് നിര്‍ത്തുന്നതാണ് ദൃശ്യത്തിലുള്ളത്. സാധാരണഗതിയില്‍ ഇത്രയും വലിയ സാഹസികതയ്ക്ക് ആരും മുതിരില്ല. കാരണം അതുണ്ടാക്കിയേക്കാവുന്ന അപകടത്തിന്റെ വ്യാപ്തി അത്രത്തോളം വലുതായിരിക്കും. പിറകിലും മുന്നിലും വാഹനങ്ങളില്ലാതിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായതും. സംഭവം നടന്നത് ഗുജറാത്തിലായതു കൊണ്ട് തന്നെ പശുക്കുട്ടിയല്ല, ഗോ രക്ഷകരില്‍ നിന്ന് െ്രെഡവറാണ് രക്ഷപെട്ടതെന്ന് സോഷ്യല്‍മീഡിയ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular