ധനുഷിന്റെ നായികയായി മഞ്ജുവാര്യര്‍

പറഞ്ഞ് പറഞ്ഞ് അങ്ങനെ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ തമിഴില്‍ അരങ്ങേറ്റം കുറിതക്കുന്നു. ധനുഷ് ചിത്ത്രതിലാണ് നായികയായി മഞ്ജു അഭിനയിക്കുന്നത്.
അസുരന്‍ എന്നാണ് ചിത്രത്തിന്റെ പേര്. വെട്രിമാരന്‍ ആണ് സംവിധാനം. ചിത്രീകരണം ഈ മാസം 26ന് ആരംഭിക്കുമെന്നും മഞ്ജു വാര്യര്‍ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നും ധനുഷ് ട്വീറ്റ് ചെയ്യുന്നു. ഒട്ടനവധി സൂപ്പര്‍ഹിറ്റുകളൊരുക്കിയ വെട്രിമാരന്‍ ധനുഷ് ടീമിന്റെ പുതിയ ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. ധനുഷിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ആടുകളം സംവിധാനം ചെയ്തത് വെട്രിമാരനായിരുന്നു.
എ ആര്‍ റഹ്മാന്റെ അനന്തിരവനും സംഗീത സംവിധായകനുമായ ജി വി പ്രകാശ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. വെട്രിമാരന്‍ ധനുഷ് കൂട്ടുകെട്ടില്‍ പിറക്കുന്ന ഒരു ചിത്രത്തിലേക്ക് വീണ്ടുമൊന്നിക്കുകയാണ് ജി വി പ്രകാശ്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനു ആണ് അസുരന്‍ നിര്‍മ്മിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular