വിദഗ്ധ ചികിത്സയ്ക്കായി അരുണ്‍ ജെയ്റ്റ്ലി അമേരിക്കയിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയി. ഏറെനാളായി വൃക്കരോഗത്തിനു ചികിത്സയിലാണ് അദ്ദേഹം. മേയില്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. തുടര്‍ന്നുള്ള പതിവുപരിശോധനയ്ക്കാണ് അമേരിക്കയിലേക്കു പോയതെന്നാണ് വിവരം.

ഫെബ്രുവരി ഒന്നിന് എന്‍.ഡി.എ. സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കേണ്ടത് ജെയ്റ്റ്ലിയാണ്. അതിനുമുമ്പ് ചികിത്സ പൂര്‍ത്തിയാക്കി അദ്ദേഹം മടങ്ങുമെന്ന് അടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം ഓഗസ്റ്റിലാണ് അദ്ദേഹം തിരികെ ചുമതലയില്‍ പ്രവേശിച്ചത്.

SHARE