പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പല താല്‍പര്യങ്ങളും കാണും, പൊലീസ് പ്രവര്‍ത്തിക്കേണ്ടതു നിയമപ്രകാരമാണെന്ന് സെന്‍കുമാര്‍

പന്തളം: മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പല താല്‍പര്യങ്ങളും കാണും പൊലീസ് പ്രവര്‍ത്തിക്കേണ്ടതു നിയമപ്രകാരമാണെന്നു മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ പറഞ്ഞു. രഹ്ന ഫാത്തിമ ഉള്‍പ്പെടെ യുവതികളെ ശബരിമലയിലേക്കു കൊണ്ടുപോകാന്‍ എന്തെങ്കിലും ഉത്തരവുണ്ടായിരുന്നോയെന്നും സെന്‍കുമാര്‍ ചോദിച്ചു.
യുവതീപ്രവേശം സംബന്ധിച്ചുള്ള കോടതി ഉത്തരവു കയ്യില്‍ കിട്ടും മുന്‍പു ചിലരുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ശ്രമം തുടങ്ങിയെന്നും സെന്‍കുമാര്‍ പറഞ്ഞു. പിന്‍ഗാമികള്‍ ശബരിമലയോടും ഭക്തജനങ്ങളോടും അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകള്‍ക്കു ക്ഷമ ചോദിച്ചു നടന്ന പ്രാര്‍ഥാനയജ്ഞ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സെന്‍കുമാര്‍. മുന്‍ഡിജിപി ആര്‍.ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു.

SHARE