ജീരകത്തെക്കുറിച്ച് അറിയാം

ഇന്ന് യുവതലമുറ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നമാണ് പൊണ്ണത്തടിയും കുടവയറും. തടികുറയ്ക്കാന്‍ പലതരം ഡയറ്റും പരീക്ഷിച്ചിരിക്കുന്നവരാവും മിക്കവരും. എന്നാല്‍ തടികുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ജീരകം എന്ന് എത്രപേര്‍ക്ക് അറിയാം. കറികളില്‍ ജീരകം ചേര്‍ക്കുന്നത് പതിവാണ്. കറികളില്‍ ജീരകം ഉപയോഗിക്കാറുണ്ടെങ്കിലും ജീരകത്തിന്റെ ഗുണങ്ങളെ പറ്റി പലര്‍ക്കും അറിയില്ല. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ജീരക വെള്ളം. ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം വളരെ നല്ലതാണ് ജീരക വെള്ളം. തടി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏറ്റവും നല്ലൊരു മരുന്നാണ് ജീരക വെള്ളം.
ജീരക വെള്ളം കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കും. തലേ ദിവസം രാത്രി ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ജീരകവും അല്‍പം നാരങ്ങ നീരും ചേര്‍ത്ത് വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റില്‍ ഈ വെള്ളം കുടിക്കുക. തടി കുറയ്ക്കാന്‍ ഇത് സഹായിക്കും. അടിവയറിലെ കൊഴുപ്പ് നീക്കം ചെയ്യാനും ജീരകം വളരെ നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഒരു ടേബിള്‍ സ്പൂണ്‍ ജീരകം പൊടിച്ചത് കുറച്ച് തൈരില്‍ ചേര്‍ത്ത് കുടിച്ചാല്‍ ശരീരഭാരം കുറയ്ക്കാം. അത് പോലെ തന്നെയാണ് ഒരു ടീസ്പൂണ്‍ ജീരകം 10 സെക്കന്റ് ചൂടില്‍ വറുക്കുക. ഇതിലേയ്ക്ക് അല്‍പ്പം വെള്ളമൊഴിയ്ക്കുക. വെള്ളം തിളച്ചു കഴിയുമ്പോള്‍ വാങ്ങി വച്ച് 5 മിനിറ്റിന് ശേഷം ഊറ്റിയെടുത്ത് കുടിക്കാം. ഇതിലേക്ക് അല്‍പം തേന്‍ ചേര്‍ക്കുന്നത് വളരെ ഗുണകരമാണ്.
ജീരകം പൊടിച്ചത് ഇഞ്ചി അരിഞ്ഞതും അല്‍പം ചെറുനാരങ്ങാനീരും സാലഡോ അതുപോലുള്ള ഭക്ഷണസാധനങ്ങളോ തയ്യാറാക്കുമ്പോള്‍ ചേര്‍ത്ത് കഴിക്കുന്നതും ഗുണം ചെയ്യും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വെറുംവയറ്റില്‍ ജീരകവെള്ളം കുടിക്കുന്നത് സഹായിക്കും. അയേണ്‍, വിറ്റാമിന്‍എ, വിറ്റാമിന്‍സി എന്നിവ കൊണ്ട് സമ്പുഷ്ടമായ ജീരകം ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ കേടുപാട് കൂടാതെ കാക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ പകുതിയിലധികം രോഗങ്ങള്‍ നമുക്ക് അകറ്റാനാകും.

SHARE