ജനുവരി 15ന് സംസ്ഥാനത്തെ 6 ജില്ലകള്‍ക്ക് അവധി

തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15ന് കേരളത്തിലെ ആറ് ജില്ലകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ ജനകീയ ഉത്സവമാണ് പൊങ്കല്‍. അതിനാല്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്.

SHARE