മലപ്പുറത്ത് മൂന്ന് പേര്‍ക്ക് വേട്ടേറ്റു

മലപ്പുറം: മലപ്പുറം തിരൂരിന് സമീപം പറവണ്ണയില്‍ 3 യുവാക്കള്‍ക്ക് വെട്ടേറ്റു. ജംഷീര്‍, ആഷിഖ്, സല്‍മാന്‍ എന്നിവര്‍ക്കാണ് ഇന്നലെ രാത്രി പത്തരയോടെ വെട്ടേറ്റത്. കാറില്‍ എത്തിയ സംഘം ഇവരുടെ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ജംഷീറും ആഷിഖും സല്‍മാനും. എന്നാല്‍ ആക്രമണത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

SHARE