കുഞ്ഞിനെ നോക്കാന്‍ ഒരാളെ വേണമായിരുന്നു…!!! പന്തിനെ ട്രോളി രോഹിത് ശര്‍മയും

ഓസിസ് ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യന്‍ താരം ഋഷഭ് പന്തും ടിം പെയിനും തമ്മില്‍ നടന്ന വാക്ക്പോര് നമ്മള്‍ കണ്ടതാണ്. അതില്‍ പ്രസിദ്ധമായ ഒന്നാണ് തന്റെ കുഞ്ഞിനെ നോക്കാന്‍ പന്തിനെ വിളിക്കുന്ന ടിം പെയിനിന്റെ സ്ലെഡ്ജിംഗ്. പക്ഷേ ഇപ്പോള്‍ ഇതിനെ അടിസ്ഥാനമാക്കി രസകരമായ ഒരു ട്വീറ്റുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാനും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ്മ.

രോഹിത്തിനും ഭാര്യ റിതികയ്ക്കും ഈ ഇടക്കാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്. അതിന്റെ സന്തോഷത്തില്‍ ഇരിക്കുമ്പോള്‍ ആണ് ഋഷഭിനെ ട്രോളി രംഗത്ത് വന്നത്. ട്വീറ്റ് ഇങ്ങനെ…

‘ശുഭദിനം സുഹൃത്തെ, നീ നന്നായി കുഞ്ഞുങ്ങളെ നോക്കുമെന്ന് കേട്ടല്ലോ, കുഞ്ഞിനെ നോക്കാന്‍ ഉടന്‍തന്നെ ഒരാളെ വേണമായിരുന്നു. നീ വന്നാല്‍ റിതികയ്ക്കും സന്തോഷം ആകും.’
പന്തിന്റെ ഐഡി ടാഗ് ചെയ്തുകൊണ്ടാണ് രോഹിത്തിന്റെ ട്രോള്‍. ഇപ്പോള്‍ ആരാധകര്‍ ഋഷഭ് പന്തിന്റെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

SHARE