കുവൈത്തില്‍ ജോലിക്കെത്തുന്ന ഇന്ത്യക്കാരുടെ മിനിമം വേതനം പുതുക്കി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലിക്കെത്തുന്ന ഇന്ത്യക്കാരുടെ മിനിമം വേതനം പുതുക്കി. ഈ വേതനം ഇല്ലാത്തവര്‍ക്ക് എമിഗ്രേഷന്‍ നല്‍കേണ്ടന്നാണ് തീരുമാനം. ഉത്തരവ് ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. കുവൈത്തില്‍ ജോലിക്കെത്തുന്ന ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കാനായാണ് പുതുക്കിയ വേതന പട്ടിക ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ചത്.

2016 ലാണ് ഇതിന് മുന്‍പ് പട്ടിക പുറത്തിറക്കിയത്. ഗാര്‍ഹിക ജോലിയില്‍ ഏര്‍പ്പെട്ടുന്ന ഡ്രൈവര്‍, ഗദ്ദാമ, പാചകക്കാരന്‍ എന്നിവരുടെ പുതിയ ശമ്പളം 100 ദിനാറായി ഉയര്‍ത്തി. നേരത്തെ ഇത് 70 ഉം 85 ഉം ആയിരുന്നു. നേഴ്‌സിങ് ഡിപ്ലോമ ഉള്ളവര്‍ക്ക് 275 ദിനാറും ബിഎസ്സി നേഴ്‌സുമാര്‍ക്ക് 350 ദിനാറും ശമ്പളമായി നല്‍കണം. എക്‌സറേ ടെക്‌നീഷന് 310 ദിനാര്‍ നല്‍കണം.

ഡ്രൈവര്‍മാരുടെ വേതനം 120 ആയി ഉയര്‍ത്തി. എഞ്ചിനീയര്‍ക്ക് 450 ഉം മനേജര്‍ പദവിയിലുള്ളവര്‍ക്ക് 375ഉം ആധ്യാപക ജോലി ചെയ്യുന്നവര്‍ക്ക് 2 15 ദിനാറും മിനിമം വേതനം നല്‍കണമെന്നും എംബസി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്. അല്ലാത്തവര്‍ക്ക് എമിഗ്രേഷന്‍സ് ക്ലിയറന്‍സ് നല്‍കേണ്ടെന്നാണ് തീരുമാനം.

Similar Articles

Comments

Advertismentspot_img

Most Popular