ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ക്ക് പിന്തുണയറിച്ച് ബിജെപി എംപി

ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ക്ക് പിന്തുണയുമായി ബിജെപി എം പി ഉദിത് രാജ് രംഗത്ത്. നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും എംപി. അവര്‍ ശബരിമലയില്‍ അയ്യപ്പ ദര്‍ശനം നടത്തിയതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. അതിനെതിരെയുള്ള പ്രതിഷേധവും വിവാദവും ഖേദകരമാണ്. എല്ലാ പുരുഷന്‍മാരും സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.
സതി, സ്ത്രീധനം പോലെ തന്നെയുള്ള ആചാരമായി മാത്രമേ ശബരിമലയില്‍ യുവതീപ്രവേശനം നിഷേധിക്കുന്നതിനെ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായിട്ടാണ് ശബരിമലയില്‍ യുവതികള്‍ക്ക് പിന്തുണ നല്‍കി കൊണ്ട് ഒരു ബിജെപി നേതാവ് പരസ്യമായി രംഗത്തെത്തുന്നത്. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യാപക പ്രതിഷേധം നടത്തുന്നതിനിടെയാണ് ഇത്.
ബിജെപി ദേശീയ എക്‌സിക്യുട്ടീവ് അംഗവും പട്ടികജാതിവര്‍ഗ കോണ്‍ഫെഡറേഷന്റെ അഖിലേന്ത്യാ ചെയര്‍മാന്‍ കൂടിയാണ് ഉദിത് രാജ്‌

SHARE