മീടൂ: റാണി മുഖര്‍ജിക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

മുംബൈ: മീടൂ മുന്നേറ്റത്തെ കുറിച്ച് പറഞ്ഞ അഭിപ്രായം ബോളിവുഡ് താരം റാണി മുഖര്‍ജിക്ക് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. റാണിക്കൊപ്പം ദീപിക പദുക്കോണും അനുഷ്‌ക ശര്‍മയും അലിയ ഭട്ടും തബുവും തപ്‌സി പന്നുവും പങ്കെടുത്ത ചാനല്‍ പരിപാടിയിലാണ് സ്ത്രീകള്‍ സ്വയം സംരക്ഷിക്കണമെന്നും പ്രതിരോധ മുറകള്‍ അഭ്യസിക്കണമെന്നും റാണി പറഞ്ഞത്. ദീപിക അപ്പോള്‍ത്തന്നെ എതിര്‍പ്പുന്നയിച്ചു. എല്ലാ സ്ത്രീകള്‍ക്കും അതിനു ശേഷിയില്ലെന്നും അവര്‍ പറഞ്ഞു. റാണി നിലപാട് ആവര്‍ത്തിച്ചതോടെ അനുഷ്‌ക ദീപികയെ പിന്തുണച്ചെത്തി. പുരുഷന്മാരാണ് മാറേണ്ടതെന്ന് ഇരുവരും വാദിച്ചു. സമൂഹമാധ്യമങ്ങളില്‍ റാണിയെ പരിഹസിച്ച് ട്രോളുകള്‍ നിറയുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular