വീണ്ടും പൊലീസുകാരനെ കല്ലെറിഞ്ഞു കൊന്നു; സംഭവം മോദിയുടെ റാലിക്ക് പിന്നാലെ; യുപിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഈ മാസം കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊലീസുകാരന്‍

ലക്‌നൗ: യുപിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന്റെ കല്ലേറില്‍ പൊലിസ് ഉദ്യോസ്ഥന്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗാസിപൂരിലാണ് സംഭവം. പ്രധാനമന്ത്രി മോദി റാലിയില്‍ പങ്കെടുത്ത് മടങ്ങിയതിന് ശേഷം ഉണ്ടായ കല്ലേറിലാണ് നോഹാര പൊലിസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സുരേഷ് വത്സ് കൊല്ലപ്പെട്ടത്. സംഭവത്തിലെ കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്തി നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലിസ് മേധാവിയോട് ആവശ്യപ്പെട്ടു.

സംവരണം ആവശ്യപ്പെട്ട നിഷാദ് വിഭാഗത്തില്‍ പെട്ട ആളുകള്‍ നടത്തുന്ന പ്രതിഷേധ പരിപാടിയില്‍ ഡ്യൂട്ടിക്കായി എത്തിയതായിരുന്നു സുരേഷ് വത്സ്. ദേശീയപാത ഉപരോധിച്ച സമരക്കാരെ വഴിയില്‍ നിന്ന് നീക്കുന്നതിനിടയിലാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കല്ലേറുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഈ മാസം ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊലിസ് ഉദ്യോഗസ്ഥനാണ് സുരേഷ് വത്സ്. ബുലന്ദ്ഷഹറില്‍ നടന്ന കലാപത്തില്‍ സമാനമായ സാഹചര്യത്തില്‍ സുബോധ് കുമാര്‍ എന്ന പൊലിസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. സുരേഷിന്റെ ഭാര്യയ്ക്ക് 40 ലക്ഷവും മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപയും മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular