വീണ്ടും സുനാമിക്ക് സാധ്യത; 4000 പേരെ ഒഴിപ്പിച്ചു

ജക്കാര്‍ത്ത: സുനാമി ഭീഷണി വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ തീരപ്രദേശത്ത് 40,000ത്തോളം ആളുകളെ ഒഴിപ്പിച്ചു. കഴിഞ്ഞ ആഴ്ച രാജ്യത്തെ അനക്ക് ക്രകതോവ എന്ന അഗ്‌നിപര്‍തം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 400ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്തോനേഷ്യന്‍ നാഷണല്‍ ബ്യൂറോ ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് (ബി.എന്‍.പി.ബി) പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ആഴ്ച സുനാമി ഉണ്ടായ ജാവ സുമാത്ര ദ്വീപുകളില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലും മറ്റും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടാവുമെന്ന സംശയത്തില്‍ ഈ പ്രദേശത്ത് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ തിരച്ചില്‍ തുടരുകയാണ് .

സുനാമിയില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായ ചില പ്രദേശങ്ങളില്‍ എത്താന്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍.

Similar Articles

Comments

Advertismentspot_img

Most Popular