പിണറായി വിജയനുമായി സി.കെ. ജാനു കൂടിക്കാഴ്ച്ച നടത്തി

കോഴിക്കോട്: ആദിവാസി നേതാവ് സി.കെ.ജാനു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ഇടതുമുന്നണി നാല് കക്ഷികളെ ഉള്‍പ്പെടുത്തി വിപുലീകരിക്കുകയും സി.കെ ജാനുവിന്റേത് ഉള്‍പ്പടെയുള്ള പാര്‍ട്ടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച്ച.

സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ വനിതാ മതിലില്‍ അണിചേരുമെന്ന് അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച കാര്യങ്ങളും പാര്‍ട്ടി സഹകരണം സംബന്ധിച്ച തുടര്‍നടപടികളും സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച്ചയെന്ന് സി.കെ.ജാനു അറിയിച്ചു. സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന ഇടതുമുന്നണി തീരുമാനത്തില്‍ തൃപ്തിയുണ്ട്. സഹകരണവും തുടര്‍നടപടികളും സംബന്ധിച്ച് ഈ മാസം 31ന് ചേരുന്ന പാര്‍ട്ടി നേതൃയോഗം ചര്‍ച്ച ചെയ്യുമെന്നും അവര്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular