ഡേവിഡ് ജെയിംസിനെ പുറത്താക്കാന്‍ ഉണ്ടായ കാരണം

കൊച്ചി: മഞ്ഞപ്പടയുടെ സ്‌റ്റേഡിയം എംറ്റി ചാലഞ്ചിന്റെ ഫലമാണ് ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിനു പിന്നിലെന്ന് റിപ്പോര്‍ട്ട്. ആരാധകരുടെ വമ്പന്‍ പ്രതിഷേധം ഫലം കണ്ടു. സ്‌റ്റേഡിയത്തിലെ മഞ്ഞപ്പടയുടെ അസാന്നിധ്യമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ തീരുമാനത്തിന് പിന്നില്‍. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയം മഞ്ഞക്കടലായി മാത്രം കണ്ടിരുന്ന മാനേജ്‌മെന്റ് അവസാന
രണ്ട് മത്സരങ്ങളിലെ എട്ടായിരം മാത്രം വരുന്ന ആരാധകരെ കണ്ട് ഞെട്ടി. കാലിനടിയിലെ മണ്ണൊലിച്ച് പോകുന്ന കാര്യം അവര്‍ തിരിച്ചറിഞ്ഞു. മുംബൈക്കെതിരായ വമ്പന്‍ തോല്‍വിക്ക് ശേഷം ബ്ലാസ്‌റ്റേഴ്‌സിന് മുന്‍പില്‍ ഉണ്ടായിരുന്ന ഏകമാര്‍ഗം ഡേവിഡ് ജെയിംസിനെ പുറത്താക്കലായിരുന്നു.
ഡേവിഡ് ജെയിംസിനെ പണ്ടേ പുറത്താക്കേണ്ടതായിരുന്നെന്ന് കമന്റെറ്ററായ ഷൈജു ദാമോദരന്‍ പറഞ്ഞു. പുറത്താക്കാനുള്ള തീരുമാനം വൈകിയെന്ന് പറഞ്ഞ് ഷൈജു ഇനിയൊരു കോച്ച് വന്നാല്‍ ടീമിനെയൊരുക്കാന്‍ അധികം സമയം ലഭിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
റെനെ മുള്ള്യസെറ്റിയിന്‍ പോയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ ഒരുക്കാന്‍ ഡേവിഡ് ജെയിംസിന് ഏറെ സമയം ലഭിച്ചിരുന്നു. ഇനിവരുന്നയാള്‍ക്ക് അത് ലഭിക്കില്ല. മുന്‍പേ ഈ തീരുമാനം ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് എടുത്തിരുന്നെങ്കില്‍ മഞ്ഞപ്പടയ്ക്ക് ഇത് ഗുണകരമായേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE