വനിത മതിലിന് പിന്തുണ : മഞ്ജു വാര്യര്‍ക്കെതിരേ സൈബര്‍ ആക്രമണം

കൊച്ചി: വനിത മതിലിന് പിന്തുണ പ്രഖ്യാപിച്ച മഞ്ജു വാര്യര്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിന്റെ ആക്രമണം. വനിത മതിലിന്റെ ഫെയ്‌സബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആണ് താന്‍ വനിത മതിലിന് ഒപ്പമാണെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നും മഞ്ജു തന്റെ നിലപാട് വ്യക്തമാക്കുന്നത്. ‘നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം’ ഇതായിരുന്നു മഞ്ജു വാര്യര്‍ വീഡിയോയില്‍ പറഞ്ഞത് .ഈ വീഡിയോ വന്നതിനു പിന്നാലെയാണ് ഇസ്ലാംസംഘപരിവാര്‍ അനുകൂലികള്‍ ഉള്‍പ്പെടെ മഞ്ജുവിനെതിരേ അശ്ലീല പരാമര്‍ശങ്ങളോടെയുള്ള അക്രമവുമായി എത്തിയത്. മഞ്ജു വാര്യരുടെ ഔദ്യോഗിക ഫെയ്‌സബുക്ക് പേജിലും വനിത മതിലിന്റെ ഫെയ്‌സ്ബുക്ക് പേജിലും മഞ്ജുവിനെതിരേയുള്ള അധിക്ഷേപങ്ങള്‍ നിറയുന്നുണ്ട്. വനിത മതിലിന് ഒപ്പം നിന്നാല്‍ സ്ത്രീ പ്രേക്ഷകര്‍ മഞ്ജുവിനെ തള്ളിക്കളയും എന്നാണ് ഒരാക്ഷേപം. നടിയുടെ വ്യക്തിജീവിതത്തേയും മോശമായ രീതിയില്‍ അക്ഷേപിക്കുന്നവരുടെ എണ്ണമാണ് കൂടുതല്‍. സ്വന്തം മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചുപോയ സ്ത്രീയെന്നാണ് ആക്ഷേപം. നിയമസഭയിലേക്കോ ലോകസഭയിലേക്കോ ഒരു സീറ്റ് തരപ്പെടുത്താന്‍ വേണ്ടിയാണ് മഞ്ജുവിന്റെ ഈ നീക്കമെന്ന പരിഹാസവും ഉണ്ട്. അവാര്‍ഡ് ലക്ഷ്യമാക്കിയാണ് മഞ്ജുവിന്റെ നീക്കമെന്നും ചിലര്‍ വിമര്‍ശിക്കുന്നു. മഞ്ജുവിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കുമെന്ന ഭീഷണിയും പലരും ഉയര്‍ത്തുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular