അസഭ്യം എഴുതാനും പ്രചരിപ്പിക്കാനും ആളുകളെ വാടകക്ക് എടുത്തിരിക്കുകയാണ്; നടക്കുന്നത് സംഘടിത ആക്രമണം: വ്യാജ ഐഡികളുണ്ടാക്കി സിനിമയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു

ഒടിയനെതിരെ നടക്കുന്നത് സംഘടിത ആക്രമണമെന്ന് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. നല്ല സിനിമകളെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വ്യക്തിപരമായ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. പത്തോ പതിനഞ്ചോ ആളുകള്‍ നൂറോ ഇരുന്നൂറോ വ്യാജ ഐഡികളുണ്ടാക്കി ഒരു സിനിമയെ തകര്‍ക്കാന്‍ നോക്കിയാല്‍ നടക്കില്ല. വ്യാജപ്രചാരണങ്ങളെ ശാസ്ത്രീയമായി നേരിടും. നൂറ് പേര്‍ മോശം പറയുമ്പോള്‍ സിനിമ ഇഷ്ടപ്പെട്ട ആയിരം പേര്‍ അപ്പുറത്തുണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ മനോരമ ന്യൂസിന് നല്‍കിയ കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘സിനിമ പ്രതീക്ഷക്കൊത്തുയര്‍ന്നില്ല എന്ന തരത്തില്‍ വളരെ ആത്മാര്‍ഥമായ കമന്റുകളുണ്ട്. അത്തരം കമന്റുകളെ അതിന്റേതായ ബഹുമാനത്തോടെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ വളരെ വ്യക്തിപരമായ ആക്രമണവും നടക്കുന്നുണ്ട്. സിനിമ കണ്ടിട്ടുപോലുമില്ലാത്തവരാകാം ഇത്തരം വിമര്‍ശനങ്ങളുന്നയിക്കുന്നത്. ഈ വ്യാജപ്രചാരണങ്ങള്‍ പെയ്ഡ് ആണ്. അസഭ്യം എഴുതാനും പ്രചരിപ്പിക്കാനും ആളുകളെ വാടകക്ക് എടുത്തിരിക്കുകയാണ്. ഒരുവശത്ത് വ്യക്തിഹത്യയും നടക്കുന്നുണ്ട്. ഈ വിമര്‍ശനങ്ങള്‍ക്കൊന്നും ആയുസ്സില്ല. നല്ല കാമ്പുള്ള തിരക്കഥയുള്ള ചിത്രമാണ് ഒടിയന്‍ എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ആ വിശ്വാസമുള്ളതുകൊണ്ടാണ് ഈ സിനിമയെടുത്തതും മോഹന്‍ലാല്‍ അഭിനയിച്ചതും ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ചതും. സിനിമ വിജയിക്കും എന്ന വിശ്വാസം ഇപ്പോഴുമുണ്ട്. ഒരുപാട് കാലം ഒരാളെയോ ഒരു സിനിമയെയോ തെറിവിളിച്ചും തരംതാഴ്ത്തിയും മുന്നോട്ടുപോകാനാകില്ല ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ഈ ആക്രമണങ്ങളെയെല്ലാം സത്യം കൊണ്ടും ഉള്ളടക്കം കൊണ്ടും തോല്‍പ്പിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. ഒടിയന്‍ പോലൊരു സിനിമ ചെയ്യുമ്പോള്‍ ഇത്തരം വെല്ലുവിളികളുണ്ടാകുമെന്നും അവയെയൊക്കെ നേരിടേണ്ടി വരുമെന്നുമുള്ള മുന്‍ധാരണയുണ്ടായിരുന്നു. ഇവയെ എങ്ങനെ നേരിടണമെന്ന് വ്യക്തമായി അറിയാം. സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആക്രമണത്തെ ശാസ്ത്രീയമായി നേരിടും. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമെഴുതാത്തവരാണ് അവരിലധികവും. അത്തരത്തില്‍ ശാസ്ത്രീയമായ ഗവേഷണം ഈ വിഷയത്തില്‍ നടക്കുന്നുണ്ട്. തിയറ്ററുകളില്‍ നേരിട്ട് ചെന്ന് ആളുകളോട് സംസാരിക്കുന്നുണ്ട്. ”മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവരുടെ അഭിനയത്തെ പുകഴ്ത്തുന്ന, പീറ്റര്‍ ഹെയ്‌ന്റെ ആക്ഷന്‍ ഇഷ്ടപ്പെട്ട വലിയൊരു വിഭാഗമുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. സോഷ്യല്‍ മീഡിയക്ക് മുന്‍പ് ‘മൗത്ത് പബ്ലിസിറ്റി’ വഴിയല്ലേ ഇവിടെ അഭിപ്രായം രൂപീകരിക്കപ്പെട്ടിട്ടുള്ളത്. അത്തരത്തിലൊരു ട്രെന്‍ഡ് ഉണ്ടാക്കിയെടുത്താല്‍ ഈ വ്യാജപ്രചാരണങ്ങള്‍ക്ക് എത്രനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയും. രണ്ടുവര്‍ഷം കഷ്ടപ്പെട്ട് എടുത്ത സിനിമയാണ്. പത്തോ പതിനഞ്ചോ ആളുകള്‍ നൂറോ ഇരുന്നൂറോ വ്യാജ ഐഡികളുണ്ടാക്കി അതിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണോ വിചാരിച്ചിരിക്കുന്നത്. ഈ പ്രവണത അവസാനിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍. ഇതെല്ലാം ഞാന്‍ പ്രതീക്ഷിച്ചതാണ്. അത്തരമൊരു സാഹചര്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. എന്റെ സിനിമക്ക് മാത്രമല്ല, മറ്റൊരുപാട് സിനിമകള്‍ക്കുനേരെയും ഇത്തരം ആക്രമണം നടന്നിട്ടുണ്ട്. ഇനിയും നടക്കും. മറ്റുള്ളവര്‍ തോല്‍ക്കുന്നതു കാണാന്‍ ഇഷ്ടമുള്ളവരാണധികവും. അത്തരം മാനസികാവസ്ഥയുള്ളവരായിരിക്കാം ഇതിന് പിന്നിലെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; കേരളത്തിൽ വിതരണാവകാശം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ...

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം’ ജൂൺ 16 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാവുന്ന 'മധുര മനോഹര മോഹം'ജൂൺ 16 ന് തീയറ്ററുകളില്‍ എത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്,...