പി.കെ.ശശിയെ വെള്ളപൂശി സിപിഐഎം

തിരുവനന്തപുരം: പി.കെ.ശശിയെ വെള്ളപൂശി സിപിഐഎം അന്വേഷണ റിപ്പോര്‍ട്ട്. യുവതിയുടെ വാദങ്ങള്‍ അന്വേഷണ കമ്മീഷന്‍ ഖണ്ഡിച്ചു. ശശി പണം നല്‍കിയതില്‍ തെറ്റില്ലെന്ന് അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കി. പരാതിക്കാരിക്ക് 5000 രൂപ നല്‍കിയത് റെഡ് വോളന്റിയര്‍മാരെ സജ്ജമാക്കാനാണ്. ഓഫീസിലേക്ക് വിളിപ്പിച്ചത് വോളന്റിയര്‍ സേനയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. ഇതില്‍ അസ്വാഭാവികതയില്ലെന്നും അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കുന്നു.
പി.കെ.ശശി പരാതിക്കാരിയോട് മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വെച്ച് മോശമായി പെരുമാറിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ ആരോപണത്തിന് ദൃക്സാക്ഷികള്‍ ആരുമില്ല. തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍ വെച്ച് ശശി മോശമായി പെരുമാറിയെന്ന് കരുതാനാവില്ല.
പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം പാര്‍ട്ടി കമ്മീഷന്‍ തള്ളിക്കളഞ്ഞില്ല. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പല നേതാക്കളും കമ്മീഷന് മൊഴി നല്‍കി. ഈ വിഷയങ്ങള്‍ കേന്ദ്രകമ്മിറ്റിയുടെ സഹായത്തോടെ ജില്ലാ കമ്മിറ്റി പരിശോധിക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സംഭവത്തിന് ശേഷവും ശശിയോട് പെണ്‍കുട്ടി സ്വാഭാവികമായി പെരുമാറിയെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ സമ്മേളന സമയത്ത് പെണ്‍കുട്ടി സന്തോഷവതിയായി കാണപ്പെട്ടു. സമ്മേളന സമയത്ത് ഒരു മാനസിക സമ്മര്‍ദവും ഉള്ളതായി പറഞ്ഞിട്ടില്ല. ആക്ഷേപകരമായ സംഭവം നടന്നെങ്കില്‍ എങ്ങനെ സ്വാഭാവികമായി പെരുമാറുമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു

Similar Articles

Comments

Advertismentspot_img

Most Popular